എഴുത്തിന്റെ വയാഗ്രാശക്തി കൊണ്ട് മാത്രം മൂന്ന് കൊല്ലത്തില്‍ അധികമായി ബ്ലോഗില്‍ പിടിച്ചു നില്‍ക്കുന്ന ഒരേ ഒരു ബ്ലോഗറേ ഉള്ളൂ. നട്ടെല്ലു വളയാതെ ഇനിയും ഒരു പതിറ്റാണ്ടോളം എഴുതാനുള്ള ആശയങ്ങളും ധാരാളം അദ്ദേഹത്തിന്റെ ആവനാഴിയില്‍ ബാക്കിയുണ്ട്. ജീവന്‍ ടോണിന്റെ ശക്തിയുള്ള പോസ്റ്റുകള്‍ അദ്ദേഹം ഇനിയും എഴുതുകയും ചെയ്യും. എഴുത്തിന്റെ മാസ്മരികത കൊണ്ട് പലര്‍ക്കും ഇപ്പോള്‍ അദ്ദേഹത്തിന്റെ ബ്ലോഗ് വായിക്കാതിരിക്കാന്‍ കഴിയാത്ത അവസ്ഥ വന്നിട്ടുണ്ട്. ആ ബ്ലോഗുവായിക്കാതെ പ്രഭാത കര്‍മ്മങ്ങള്‍ നടത്താന്‍ പാടുപെട്ട ഒരു ബ്ലോഗുവായനക്കാരനെ എനിക്കു നേരിട്ടറിയാം.
സ്ഥിരതാമസം കേരളത്തിനുപുറത്താണെങ്കിലും മനസ്സ് നാട്ടിലായതിനാല്‍ നാട്ടിലെ സാമൂഹ്യ-രാഷ്ട്രീയ പ്രശ്നങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ അദ്ദേഹത്തിന് കഴിയാത്തതുകൊണ്ട് ഇപ്പോള്‍ ഫുള്‍ടൈം ബ്ലോഗിങ്ങാണ് ജോലി. നാടിനെക്കുറിച്ച് ചിന്തിക്കാനും ആരെങ്കിലും ഒക്കെ വേണ്ടേ? സ്വന്തം ബ്ലോഗില്‍ വരുന്ന അഭിനന്ദന കമന്റുകള്‍ ഡിലീറ്റ് ചെയ്ത് കൈ കഴക്കുന്നതിനിടെ മറ്റു പോസ്റ്റുകള്‍ വായിക്കാനും കമന്റിടാനും എവിടെ സമയം കിട്ടുന്നു. കോട്ടയം കുഞ്ഞച്ചന്‍, സാഗര്‍ ഏലിയാസ് ജാക്കി, ഏഞ്ചല്‍ ജോണ്‍, കീരിക്കാടന്‍ ജോസ് തുടങ്ങി യഥാര്‍ത്ഥ നാമങ്ങളില്‍ കമന്റിടുന്നവരുടെ അഭിപ്രായങ്ങള്‍ മാത്രമേ അദ്ദേഹം പരിഗണിക്കാറുള്ളൂ. എന്നെപ്പോലുള്ള ഫോട്ടോയും ഫോണ്‍ നമ്പറും വെക്കാത്ത അനോണിബ്ലോഗര്‍മാര്‍ക്കെതിരെയുള്ള അദ്ദേഹത്തിന്റെ നിരന്തരസമരത്തെ ഞാനടക്കമുള്ള എതിരാളികള്‍ പോലും ബഹുമാനിക്കുന്നു.
മലയാളത്തിലെ ബ്ലോഗര്‍മാരില്‍ പകുതിയും പിതൃശൂന്യരാണെന്നാണ് അദ്ദേഹത്തിന്റെ പുതിയ കണ്ടെത്തല്‍. ഇതുവരെ ഒരു അഗ്രഗേറ്ററിനും കണ്ടെത്താനാവത്ത ഒരു വിവരം ആണ് അദ്ദേഹം പുറത്തുവിട്ടിരിക്കുന്നത്. മലയാളത്തില്‍ ഇപ്പോള്‍ ബ്ലോഗുചെയ്യുന്നതായി നാലായിരത്തി മുന്നൂറ്റി പതിനെട്ടുപേരാണുള്ളത്. അതില്‍ കെ.കുഞ്ഞിക്കണ്ണനും സി.കെ സോമശേഖരനും ബ്ലോഗിങ് നിര്‍ത്തി. ബാക്കി നാലായിരത്തി മുന്നൂറ്റി പതിനാറ്. അതിന്റെ പകുതി രണ്ടായിരത്തി ഒരുന്നൂറ്റി അമ്പത്ത് എട്ട് പേര്‍ പിതൃശൂന്യരാണെന്നു കണക്കുകള്‍. സിംഗപ്പൂരിലെ കൊച്ചാട്ടൻ വാങ്ങിത്തന്ന കാല്‍കുലേറ്ററില്‍ കൂട്ടിനോക്കിയതാണ്. തെറ്റാന്‍ വഴിയില്ല. അങ്കമാലിയിലെ അമ്മാവനെ വിളിച്ച് ക്രോസ് ചെക്കും ചെയ്തിരുന്നു. ഈ ലിസ്റ്റില്‍ പെട്ട ബ്ലോഗര്‍മാരുടെ പേരു വിവരങ്ങള്‍ അദ്ദേഹം വിശദമാക്കിയിട്ടില്ല. 2001ലെ സെന്‍സസ് പ്രകാരം കേരളത്തിലെ സ്ത്രീജനസംഖ്യാനുപാതം പുരുഷന്മാരുടേതിലും അധികമാണെന്ന റിപ്പോര്‍ട്ടും കൂടെ ചേര്‍ത്തുവായിക്കുമ്പോള്‍ ഈ കണക്കുകള്‍ ശരിയാവാന്‍ സാധ്യതയുണ്ട്.
പരുത്തിപ്പറമ്പില്‍ പാപ്പച്ചന്റെ(94) മകനാണ് ഞാന്‍ എന്ന കാര്യം മുമ്പൊരിക്കല്‍ മറ്റൊരു പോസ്റ്റില്‍ സൂചിപ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് വന്ന സ്ഥിതിക്ക് അതൊന്നുകൂടെ അനൗണ്‍സ് ചെയ്തേക്കാമെന്നു വെച്ചു. ഒരു അഞ്ച് അഞ്ചരപ്രാവശ്യം കൂട്ടിക്കിഴിച്ചതാണെങ്കിലും ഇതൊക്കെ ഒന്നൂടെ വേരിഫൈ ചെയ്യണ്ടേ? ഒരു കണക്കെടുപ്പിനായി പിതൃശൂന്യരല്ലാത്ത മറ്റു മാന്യബ്ലോഗര്‍മാരും സ്വന്തം അച്ഛന്റെ പേരും ഡീറ്റൈല്‍സും ഇതുപോലെ വെളിപ്പെടുത്തണമെന്ന് ഞാന്‍ ആഹ്വാനം ചെയ്യുന്നു. അഞ്ചാറുതന്തയുണ്ടായാലരചനുമാണ്ടിയാകും എന്നല്ലേ കവി വചനം!
പ്രത്യേകം ശ്രദ്ധിക്കുക: കണ്ണൂരിലെ സര്‍ട്ടിഫിക്കേറ്റുകള്‍ വ്യാജമാണെന്നുള്ള ആരോപണം ഉള്ളതുകൊണ്ട് കണ്ണൂരും പരിസരപ്രദേശങ്ങളിലും ഉള്ള ബ്ലോഗര്‍മാര്‍ പിതാവുണ്ടെങ്കില്‍ അവരെ നേരിട്ട് ഹാജരാക്കേണ്ടതാണ്.
Wednesday, November 18, 2009
ആരാണ് ഈ സിയ ?
ആരാണ് ഈ സിയ?
ചോദിക്കാന്‍ കാരണം പുള്ളി എന്റെ ബ്ലോഗില്‍ വന്ന് തീരെ ചെറിയ തോതില്‍ എന്നെ ഒന്ന് തെറി വിളിച്ചതാണ്. തെറി എന്നൊന്നും പറയാന്‍ പറ്റില്ല വെറും നിസ്സാരം. തെറിവിളിക്കും ഒരു കുലീനത്വം ഉണ്ടെന്ന് പുള്ളിയുടെ തെറി കണ്ടപ്പോഴാണ് എനിക്ക് മനസ്സിലാവുന്നത്. മുന്‍പും ഇതേ തെറി എന്നെ ഈ പുള്ളി വിളിച്ചിരുന്നു,അത് പക്ഷെ പിതൃശൂന്യബ്ലോഗന്‍ ആയിട്ടായിരുന്നു. അന്ന് കൈയ്യോടെ പിടിച്ചപ്പോള്‍ ക്ഷമ ചോദിച്ചു. ഇപ്പോള്‍ നേരിട്ട് വന്നാണ് അതേ തെറി ഞാന്‍ ഉറപ്പിക്കുന്നു എന്ന് ആവര്‍ത്തിച്ചത്. അന്നത്തെ ക്ഷമാപണം പിന്‍വലിച്ചിട്ടുമില്ല. ഞാനും ആ പുള്ളിയും ഇത് വരെയായി ബ്ലോഗില്‍ ഉടക്കിയിട്ടേയില്ല. പുള്ളി തെറി വിളിച്ചതിന് പകരമായി നാലു തെറി അങ്ങോട്ട് ഞാനും വിളിച്ചാല്‍ പ്രശ്നം തീരും. പക്ഷെ അതിനും മാത്രമില്ല ആ തെറി, അതാണതിലെ തമാശ. എനിക്കെതിരെ എത്ര തെറി പോസ്റ്റുകള്‍ പിതൃശൂന്യ ബ്ലോഗന്മാര്‍ എഴുതിയിട്ടുണ്ട്. ഇതൊക്കെ ജീവിതത്തിന്റെ ഭാഗമാണ്. അത്ര സുരക്ഷിതമല്ല ആരുടെയും ഐഹികജീവിതം. അപ്രതീക്ഷിതമായി ആക്രമണങ്ങള്‍ക്കോ,ആപത്തുകള്‍ക്കോ ആരും എപ്പോഴും ഇരയാവാം. ഒരു തെറി കേള്‍ക്കുമ്പോഴേക്കും പകരം ചോദിക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്ന നാം സുനാമി വന്നാല്‍ പ്രകൃതിയോട് കയര്‍ക്കുമോ?
ബ്ലോഗ് ഞാന്‍ എഴുതുന്നത് മന:സമാധാനത്തിനും നേരമ്പോക്കിനും വേണ്ടിയാണ്. അത് ബ്ലോഗില്‍ ലഭിക്കാന്‍ ഞാന്‍ ചില മുന്‍കരുതല്‍ എടുത്തിട്ടുണ്ട്. മറുമൊഴിയിലെ കമന്റുകള്‍ വായിക്കാറില്ല. അപൂര്‍വ്വം ബ്ലോഗുകളേ വായിക്കാറുള്ളൂ. സുരക്ഷിതമായേ കമന്റുകള്‍ എഴുതാറുള്ളൂ. എന്റെ ബ്ലോഗില്‍ അധികം കമന്റുകള്‍ പ്രതീക്ഷിക്കുന്നില്ല. ഇതൊക്കെയാണ് മുന്‍കരുതലുകള്‍ . മൂന്ന് കൊല്ലത്തില്‍ അധികമായി ബ്ലോഗ് എഴുതുന്നു. ഇനിയും എഴുതാന്‍ ആശയങ്ങള്‍ ധാരാളമുണ്ട്. ബ്ലോഗിലെ എന്റെ ശത്രുക്കള്‍ സംഘടിതരാണെങ്കിലും വായനക്കാര്‍ സംഘടിതരല്ല. അത്കൊണ്ട് എന്റെ ബ്ലോഗിന് വായനക്കാര്‍ എന്നുമുണ്ടാവും. മലയാളം ബ്ലോഗില്‍ എടുത്ത് ചാടി ദേഹത്ത് മലം പുരളാത്തവര്‍ വിരളമാണ്. കണ്ട അണ്ടനും അടകോടനും ഒക്കെ വെളിക്കിരിക്കുന്ന പുറമ്പോക്കാണ് ബൂലോഗം എന്ന് പറയുന്ന സംഗതി. മുന്‍കരുതല്‍ എടുക്കുന്നവര്‍ക്ക് നാറ്റം ഏല്‍ക്കാതെ പരമാവധി രക്ഷ നേടാം.
എന്നെ മേപ്പടി ബ്ലോഗ്ഗര്‍ ഇപ്പോള്‍ വന്ന് ഇങ്ങനെ തീരെ ദുര്‍ബലമായ ഒരു തെറി വിളിക്കാന്‍ എന്തായിരിക്കും കാരണം? കെ. ആര്‍ . സോമശേഖരന്‍ എന്ന ഒരാള്‍ എന്റെ ബ്ലോഗില്‍ വന്ന് എഴുതിയ കമന്റുകള്‍ മുഴുവന്‍ ഞാന്‍ ഡിലീറ്റ് ചെയ്തിരുന്നു. അതായിരിക്കുമോ കാരണം? ആ പോകട്ടെ, എന്തോ ആകട്ട്. ഇന്ന് എഴുതാന്‍ വിചാരിച്ച വിഷയം ഇനി നാളെ എഴുതാം. ഇത് പത്ത് പേര് വായിക്കട്ടെ.

ഞാന്‍ തിരിച്ചു വന്നു
പ്രിയസഹോദരന്മാരെ, നിങ്ങള്‍ പരസ്പരം തല്ല് കൂടുന്നത് കഷ്ടാല്‍ കഷ്ടതരമാണ്. നമുക്കേവര്‍ക്കും ഇവിടെ സമാധാനത്തോടെ ജീവിയ്ക്കാം. ഞാന്‍ വീണ്ടും ബ്ലോഗില്‍ തിരിച്ചു വരാന്‍ തീരുമാനിച്ചു. കുഞ്ഞിക്കണ്ണനും എത്രയും വേഗം വരാമെന്ന് ഏറ്റിട്ടുണ്ട്. എല്ലാവര്‍ക്കും പ്രണാമം.
Subscribe to:
Posts (Atom)