Wednesday, November 18, 2009

ആരാണ് ഈ സിയ ?

ആരാണ് ഈ സിയ?


ചോദിക്കാന്‍ കാരണം പുള്ളി എന്റെ ബ്ലോഗില്‍ വന്ന് തീരെ ചെറിയ തോതില്‍ എന്നെ ഒന്ന് തെറി വിളിച്ചതാണ്. തെറി എന്നൊന്നും പറയാന്‍ പറ്റില്ല വെറും നിസ്സാരം. തെറിവിളിക്കും ഒരു കുലീനത്വം ഉണ്ടെന്ന് പുള്ളിയുടെ തെറി കണ്ടപ്പോഴാണ് എനിക്ക് മനസ്സിലാവുന്നത്. മുന്‍പും ഇതേ തെറി എന്നെ ഈ പുള്ളി വിളിച്ചിരുന്നു,അത് പക്ഷെ പിതൃശൂന്യബ്ലോഗന്‍ ആയിട്ടായിരുന്നു. അന്ന് കൈയ്യോടെ പിടിച്ചപ്പോള്‍ ക്ഷമ ചോദിച്ചു. ഇപ്പോള്‍ നേരിട്ട് വന്നാണ് അതേ തെറി ഞാന്‍ ഉറപ്പിക്കുന്നു എന്ന് ആവര്‍ത്തിച്ചത്. അന്നത്തെ ക്ഷമാപണം പിന്‍‌വലിച്ചിട്ടുമില്ല. ഞാനും ആ പുള്ളിയും ഇത് വരെയായി ബ്ലോഗില്‍ ഉടക്കിയിട്ടേയില്ല. പുള്ളി തെറി വിളിച്ചതിന് പകരമായി നാലു തെറി അങ്ങോട്ട് ഞാനും വിളിച്ചാല്‍ പ്രശ്നം തീരും. പക്ഷെ അതിനും മാത്രമില്ല ആ തെറി, അതാണതിലെ തമാശ. എനിക്കെതിരെ എത്ര തെറി പോസ്റ്റുകള്‍ പിതൃശൂന്യ ബ്ലോഗന്മാര്‍ എഴുതിയിട്ടുണ്ട്. ഇതൊക്കെ ജീവിതത്തിന്റെ ഭാഗമാണ്. അത്ര സുരക്ഷിതമല്ല ആരുടെയും ഐഹികജീവിതം. അപ്രതീക്ഷിതമായി ആക്രമണങ്ങള്‍ക്കോ,ആപത്തുകള്‍ക്കോ ആരും എപ്പോഴും ഇരയാവാം. ഒരു തെറി കേള്‍ക്കുമ്പോഴേക്കും പകരം ചോദിക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്ന നാം സുനാമി വന്നാല്‍ പ്രകൃതിയോട് കയര്‍ക്കുമോ?

ബ്ലോഗ് ഞാന്‍ എഴുതുന്നത് മന:സമാധാനത്തിനും നേരമ്പോക്കിനും വേണ്ടിയാണ്. അത് ബ്ലോഗില്‍ ലഭിക്കാന്‍ ഞാന്‍ ചില മുന്‍‌കരുതല്‍ എടുത്തിട്ടുണ്ട്. മറുമൊഴിയിലെ കമന്റുകള്‍ വായിക്കാറില്ല. അപൂര്‍വ്വം ബ്ലോഗുകളേ വായിക്കാറുള്ളൂ. സുരക്ഷിതമായേ കമന്റുകള്‍ എഴുതാറുള്ളൂ. എന്റെ ബ്ലോഗില്‍ അധികം കമന്റുകള്‍ പ്രതീക്ഷിക്കുന്നില്ല. ഇതൊക്കെയാണ് മുന്‍‌കരുതലുകള്‍ . മൂന്ന് കൊല്ലത്തില്‍ അധികമായി ബ്ലോഗ് എഴുതുന്നു. ഇനിയും എഴുതാന്‍ ആശയങ്ങള്‍ ധാരാളമുണ്ട്. ബ്ലോഗിലെ എന്റെ ശത്രുക്കള്‍ സംഘടിതരാണെങ്കിലും വായനക്കാര്‍ സംഘടിതരല്ല. അത്കൊണ്ട് എന്റെ ബ്ലോഗിന് വായനക്കാര്‍ എന്നുമുണ്ടാവും. മലയാളം ബ്ലോഗില്‍ എടുത്ത് ചാടി ദേഹത്ത് മലം പുരളാത്തവര്‍ വിരളമാണ്. കണ്ട അണ്ടനും അടകോടനും ഒക്കെ വെളിക്കിരിക്കുന്ന പുറമ്പോക്കാണ് ബൂലോഗം എന്ന് പറയുന്ന സംഗതി. മുന്‍‌കരുതല്‍ എടുക്കുന്നവര്‍ക്ക് നാറ്റം ഏല്‍ക്കാതെ പരമാവധി രക്ഷ നേടാം.

എന്നെ മേപ്പടി ബ്ലോഗ്ഗര്‍ ഇപ്പോള്‍ വന്ന് ഇങ്ങനെ തീരെ ദുര്‍ബലമായ ഒരു തെറി വിളിക്കാന്‍ എന്തായിരിക്കും കാരണം? കെ. ആര്‍ . സോമശേഖരന്‍ എന്ന ഒരാള്‍ എന്റെ ബ്ലോഗില്‍ വന്ന് എഴുതിയ കമന്റുകള്‍ മുഴുവന്‍ ഞാന്‍ ഡിലീറ്റ് ചെയ്തിരുന്നു. അതായിരിക്കുമോ കാരണം? ആ പോകട്ടെ, എന്തോ ആകട്ട്. ഇന്ന് എഴുതാന്‍ വിചാരിച്ച വിഷയം ഇനി നാളെ എഴുതാം. ഇത് പത്ത് പേര് വായിക്കട്ടെ.

1 comment:

  1. കുഞ്ഞിക്കണ്ണന്‍ സാറിന്റെ മോന്‍ അഛനെ പറ്റിച്ചവരെ തേടി പ്രതികാരദുര്‍ഗനായി ഇറങ്ങിയിട്ടുണ്ട്. എല്ലാവരും സൂക്ഷിച്ചിരിക്കുക. പറഞ്ഞാല്‍ പറഞ്ഞപോലെ ചെയ്യുന്നവന്‍ ആണ് പയ്യന്‍സ് എന്ന് ആണ് ആ പയ്യന്റെ ഫോട്ടോയെ സാമുദ്രികശാസ്ത്രം വെച്ച് അപഗ്രഥിച്ചപ്പോള്‍ മനസ്സിലായത്. വയസ്സായവരെ പരിഹസിക്കുന്നവര്‍ കരുതിയിരിക്കാന്‍ വേണ്ടി പറന്നുവെന്നേ ഉള്ളൂ.

    ReplyDelete